മലപ്പുറം: മലപ്പുറം വേങ്ങരയിൽ കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം എക്സൈസ് സംഘം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി.