Asianet News MalayalamAsianet News Malayalam

'അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയിൽ കയറില്ല', ഉത്ര കൊലക്കേസിൽ വിദഗ്ദസമിതി

അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയിൽ കയറില്ല. സൂരജിന്‍റെ വീടിന്‍റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നുമാണ് വിദഗ്ദസമിതിയുടെ അഭിപ്രായം.

expert committee on uthra snake bite murder case
Author
Kollam, First Published Jun 23, 2020, 11:48 AM IST

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളിൽ കയറില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി. അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയിൽ കയറില്ല. സൂരജിന്‍റെ വീടിന്‍റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നുമാണ് വിദഗ്ദസമിതിയുടെ അഭിപ്രായം. സൂരജിന്റെയും ഉത്രയുടെയും വീടുകളിൽ വിദഗ്ധ സംഘം പരിശോധന നടത്തി.

സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്. 

ഉത്ര കൊലപാതകം; സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ്

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

'കിടക്കയിലിട്ട ഉടന്‍ പാമ്പ് ഉത്രയെ കൊത്തിയില്ല, ഒടുവില്‍ സൂരജ് ചെയ്തത് ഇങ്ങനെ';

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് ഉത്രയുടെ വീട്ടുകാര്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്ത് വന്നത്. 

 

 

 

Follow Us:
Download App:
  • android
  • ios