സ്ഫോടക വസ്തുക്കള്‍ക്ക് വലിയ കാലപ്പഴക്കമില്ല എന്നാണ്  പ്രാഥമിക വിവരം. ബോംബ് സ്ക്വാഡ്  സ്ഥലത്തെത്തി പരിശോധന നടത്തും.

പത്തനാപുരം: കൊല്ലം പത്തനാപുരം പാടത്ത് വന്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്.

പ്രദേശത്ത് വനംവകുപ്പിൻറെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ക്ക് വലിയ കാലപ്പഴക്കമില്ല എന്നാണ് പ്രാഥമിക വിവരം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona