കൊച്ചി: ഡിവൈഎസ്പിയുടെ പേരില്‍ വ്യാജഫേസ് ബുക്ക് അക്കൗണ്ട്. എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബുവിന്‍റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.

പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബു. മധു ബാബു രാഘവ് എന്ന പേരില്‍ ഈ കാണുന്നത് ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടാണ്. 4949 സുഹൃത്തുക്കളുമുണ്ട്. 

അങ്ങനെയിരിക്കെയാണ് രണ്ട് ദിവസം മുന്‍പ് മറ്റൊരു അക്കൗണ്ട് മധു ബാബു ശ്രദ്ധിക്കുന്നത്. മധു ബാബു രാഘവ് എന്ന് തന്നെ പേരുള്ള ഈ വ്യാജ അക്കൗണ്ടില്‍ ഡിവൈഎസ്പി എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. 37 സുഹൃത്തുക്കളുമായി. ഇതോടെയാണ് പരാതി നല്‍കിയത്.

ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം.