Asianet News MalayalamAsianet News Malayalam

വ്യാജവാറ്റുകേന്ദ്രത്തിലെ സംഘടനം 'നാടകം'; യുവാക്കള്‍ക്കെതിരെ പൊലീസ് കേസ്

ലോക് ഡൗണ്‍ കാലത്ത് വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര‍്ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്ച്ചയായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്.

fake stunt video police book youth wayanad
Author
Kalpetta, First Published Jul 7, 2021, 12:32 AM IST

കല്‍പ്പറ്റ: സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി വ്യാജവാറ്റുകേന്ദ്രത്തിലെ സംഘടനം കൃത്രിമമായി ചിത്രികരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് പിഴയീടാക്കി പുല്‍പ്പള്ളി പോലീസ്. സംഘടനം സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയ ചര്‍ച്ചയായതോടെയാണ് പോലീസിന്‍റെ നടപടി. പിഴ നല്കേണ്ടിവന്നെങ്കിലും ചര്‍ച്ചയായ ദൃശ്യങ്ങളുടെ ചിത്രീകരണ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകാനാണ് ഇവരുടെ അടുത്ത നീക്കം 

ലോക് ഡൗണ്‍ കാലത്ത് വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര‍്ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്ച്ചയായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ദൃശ്യങ്ങളുടെ ഉറവിടം പുല്‍പ്പള്ളി കന്നാരം പുഴയുടെ തീരമാണെന്നുറപ്പിച്ചതോടെ വാറ്റുകാരെ തപ്പി സ്പെഷ്യല്‍ബ്രാഞ്ചും ഏക്സൈസുമോക്കെ നെട്ടോട്ടമായി. 

ദൃശ്യങ്ങളില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഗതി അഭിനയമാണെന്ന് മനസിലായത്. സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യം. ഇതോടെ എട്ടുപേര‍െയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസെടുത്ത് 1000 രൂപ പിഴ ഈടാക്കി. വീഡിയോയില്‍ മാസ്‌ക്ക് ധരിക്കാത്തതിനും, കൂട്ടംകൂടി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് പിഴ

വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന യുവാക്കള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ ജോലിയില്ലാതായിരുന്നു. ഇതോടെയാണ് യൂടൂബ് ചാനല്‍ ആരംഭിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. ആദ്യവിഡിയിലൂടെ പോലീസ് സ്റേഷനില്‍ കയറേണ്ടി വന്നെങ്കിലും യുവാക്കല്‍ പിന്നോട്ടില്ല ഈ ദൃശ്യങ്ങളുടെ ചിത്രീകരണ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത നീക്കം.

Follow Us:
Download App:
  • android
  • ios