ചാലക്കുടി: ചാലക്കുടിയിൽ കുടുംബം സഞ്ചരിച്ച കാറിനു നേരെ കല്ലേറ്. ചാലക്കുടി സ്വദേശി ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല. 

ചാലക്കുടി ഗോൾഡൻ നഗർ കനാൽ റോഡിൽ സന്ധ്യയ്ക്കായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ചന്ദ്രബാബു, കുടുംബ സമേതം കാറിൽ പോകുമ്പോഴാണ് ആക്രമണം. കാറിന്റെ പുറകുവശത്തെ ചില്ല് പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

നാട്ടുകാരനായ മണിയാണ് കല്ലെറിഞ്ഞതെന്ന് പരിസരത്തെ സി സി ടിവി കാമറയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണ്. അക്രമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നൽകി.