മലപ്പുറം: രണ്ട് വർഷം മുമ്പ് ഐഎസിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശമെത്തി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടെന്നാണ് സന്ദേശം.

അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ പത്ത് ദിവസം മുമ്പ് കൊല്ലപ്പെട്ടെന്നാണ് വാട്സാപ്പ് സന്ദേശത്തിലുള്ളത്. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും മുഹമ്മദ് മുഹ്സിൻ അത് ആഗ്രഹിച്ചിരുന്നില്ലെന്നും സന്ദേശത്തിലുണ്ട്.

2017 ഒക്ടോബർ മാസത്തിലാണ് മുഹമ്മദ് മുഹ്സിൻ ഐഎസിൽ ചേരാൻ നടുവിട്ടത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലെത്തി കുറച്ചു കഴിഞ്ഞ ശേഷം പെട്ടന്ന് കാണാതാവുകയായിരുന്നു. അടുത്തിടെയാണ് മുഹമ്മദ് മുഹ്സിൻ ഐഎസിൽ എത്തിയെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്.