കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേല്‍ എലിക്കുന്നാം മുകളില്‍ ഇസ്മയില്‍ ആണ് പിടിയിലായത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞത്.  

മ്മയുടെ  നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഇസ്മയിലും വീട് അടിച്ചു തകര്‍ക്കാനും ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസാണ് ഇസ്മയിലിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു പുറമേ വധശ്രമക്കേസും ഇസ്മയിലിനെതിരെ ചുമത്തിയിട്ടുണ്ട്.