സ്ത്രീകളെ പോലെ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച പാര്‍ത്ഥസാരഥി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവിന്‍റെ പിതാവ് ഗജേന്ദ്രന്‍ ആവശ്യം നിരാകരിക്കുകയും യുവാവിനെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്തു. ഇതു തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം യുവാവ് വീട് വിട്ടിറങ്ങി.

ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിതാവ് അനുമതി നല്‍കാത്തതിന്‍റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈ വിരുഗംബക്കം സ്വദേശി പാര്‍ത്ഥസാരഥിയാണ് ആത്മഹത്യ ചെയ്തത്.

സ്ത്രീകളെ പോലെ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച പാര്‍ത്ഥസാരഥി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവിന്‍റെ പിതാവ് ഗജേന്ദ്രന്‍ ആവശ്യം നിരാകരിക്കുകയും യുവാവിനെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്തു. ഇതു തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം യുവാവ് വീട് വിട്ടിറങ്ങി. മണാലിയില്‍ ഒരു സ്ത്രീ ഇയാള്‍ക്ക് അഭയം നല്ഡ‍കി.

എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഗജേന്ദ്രന്‍ യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തുകയും അത് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മണാലി പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.