കൊല്ലം: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് പത്തു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.ഹരികുമാറിന്‍റേതാണ് ഉത്തരവ്.

2012 മുതൽ 2017 വരെ അഞ്ചു വർഷക്കാലം പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. കൗൺസലിംഗിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.