മുംബൈ: ആറുവയസുകാരിയായ മകളെ മാസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വാശിയിലാണ് പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചത്. കല്‍പ്പണിക്കാരനായ 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

സ്ഥിരം മദ്യപാനിയായ ഇയാളെ മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയി. അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം ആറ് വയസുകാരി അച്ഛനോടൊപ്പമാണ് താമസം. ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പ്രതി മകളെ ലൈംഗികമായ ചൂഷണം ചെയ്യുകയായിരുന്നു.

വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ ഒരു എന്‍ജിഒയെ വിവരമറിയിച്ചു. എന്‍ജിഒ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ  വസായ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.