ദില്ലി: നടു​റോഡിൽവച്ച് മകളെ ഉപദ്രവിക്കാൻ ശ്രമിച്ച വരെ തടഞ്ഞ പിതാവിന് ദാരുണാന്ത്യം. ദില്ലി സ്വദേശി ദ്രുവ് ത്യാ​ഗിയാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ബാസിദാപൂരിൽ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്.

ആശുപത്രിയിൽനിന്നും വരുന്ന വഴി ദ്രുവിനെയും മകളേയും റോഡിൽവച്ച് ഒരു സംഘം യുവാക്കൾ വളയുകയായിരുന്നു. ഇതിനിടയിൽ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാക്കളുമായി ദ്രുവ് തർക്കത്തിലായി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ദ്രുവ് പ്രശ്നം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ മകനെയും കൂട്ടി യുവാക്കളുടെ അടുത്ത് പോയി. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം യുവാക്കൾ ഇരുവരേയും ആക്രമിക്കുകയാണുണ്ടായത്. 

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ദ്രുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദ്രുവിന്റെ മകനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.