കണ്ണൂര്‍: കണ്ണൂരിൽ അച്ഛൻ 20കാരനായ മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പ് പടന്നയിൽ പേരകത്തനാടി സജിയുടെ കുത്തേറ്റ  ഷാരോൺ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. സജി മക്കളുമായി നിരന്തരം കലഹത്തിലാണെന്നും നേരത്തേ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നും പൊലീസ് അറിയിച്ചു.

പ്രതി മദ്യത്തിനടിയമായാണെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിനായി കത്തി വാങ്ങി സൂക്ഷിച്ചത് പൊലീസ് കണ്ടെത്തി. സജിയുടെ ഭാര്യ 5 വർഷമായി ഇറ്റലിയിൽ ഹോം നഴ്സായി ജോലി ചെയ്യുകയാണ്.