നിരന്തരം ഫോണില്‍ വിളിച്ചതോടെ വീണ്ടും മകളെ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

ദില്ലി: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പതിമൂന്നുകാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ദില്ലിയിലെ ഗുരുഗ്രാമിലാണ് സംഭവം. ഏപ്രില്‍ 19 ന് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. മര്‍ദ്ദനത്തില്‍ ഭാര്യയുടെ തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.

തുടര്‍ന്ന് ടെറസിലെത്തി മകളോട രാത്രി ഭക്ഷണം വിളമ്പിതരാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ അച്ഛന്‍ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി തന്നോട് പറയുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഭര്‍ത്താവിനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നിരന്തരം ഫോണില്‍ വിളിച്ചതോടെ വീണ്ടും മകളെ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഏപ്രില്‍ 20 ന് പെണ്‍കുട്ടി പിതാവ് തന്നെ ബലാത്സംഗം ചെയ്തെന്ന് അമ്മയോട് വെളിപ്പെടുത്തിയെങ്കിലും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. വൈദ്യപരിശോധനക്ക് വിധേയമാക്കിയ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പറയുന്നത്.