പ്രമോദ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളാണ് എന്നാണ് പൊലീസ് പറയുന്നത്. മകള്‍ക്ക് അജയ് കശ്യപ് എന്ന താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുണ്ടായിരുന്ന പ്രണയബന്ധം പ്രമോദിന് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല.
ഷംലി: സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്‍. പതിനെട്ടുകാരിയായ മകളെ അമ്പത്തിയാറുവയസുകാരനായ പിതാവാണ് കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിലാണ് മകളെ അച്ഛന്‍ കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഷംലിയിലാണ് സംഭവം. പ്രദേശത്തെ കര്‍ഷകനായ പ്രമോദ് കുമാറിനെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ മകളെ കഴുത്ത് ഞെരിച്ചു കൊന്നുവെന്നും മൃതദേഹം തീകൊളുത്തിയെന്നും പ്രമോദ് കുമാർ സമ്മതിച്ചതായി ഷംലി പൊലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു.
പ്രമോദ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളാണ് എന്നാണ് പൊലീസ് പറയുന്നത്. മകള്‍ക്ക് അജയ് കശ്യപ് എന്ന താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുണ്ടായിരുന്ന പ്രണയബന്ധം പ്രമോദിന് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി തവണ മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പ്രമോദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മകള്‍ അതിന് തയാറായിരുന്നില്ല. കുടുംബത്തിലെ ആരെയും അറിയിക്കാതെ അടുത്തയിടെ മകള്‍ 20 വയസ് മാത്രമുള്ള യുവാവിനൊപ്പം പോയെന്ന് പ്രമോദ് പറഞ്ഞു.
ഒരു ദിവസത്തിന് ശേഷം തിരികെ എത്തുകയും ചെയ്തു. ഇതോടെ സമൂഹത്തില്‍ നിന്നുള്ള പ്രതികരണം പേടിച്ച് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് രാത്രി ജോലിയുണ്ടെന്ന് പറഞ്ഞ് മകളെ പ്രമോദ് കൃഷിയിടത്തിലേക്ക് കൊണ്ട് പോയി. ഇവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും മൃതദേഹം കത്തിക്കുകയുമായിരുന്നുവെന്ന് പ്രമോദ് പൊലീസിനോട് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം മകളെ തന്‍റെ പാനിപ്പത്തിലുള്ള സഹോദരന്‍റെ വീട്ടിലേക്ക് അയച്ചെന്നാണ് പറഞ്ഞത്. കൃഷിയിടത്തില്‍ കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടെതായി പൊലീസില്‍ വിവരം ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കൃഷിയിടത്തിന്‍റെ ഉടമയാണ് തീ ആദ്യ കണ്ടത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയെത്ത സംഭവസഥലം പരിശോധിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവിനും അമ്മയ്ക്കുമെതിരെ കേസ്
