പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകൾക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ (father arrested). പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകൾക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ

തൃശൂർ സിറ്റി പൊലീസിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Also Read: ഭിന്നശേഷിക്കാരിയേയും ഏഴു വയസുകാരിയേയും പീഡിപ്പിച്ചയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Read Also : മൂന്നുവയസ് മാത്രമുള്ള മകനെ കൊല്ലും മുമ്പ് അച്ഛൻ അവന്റെ അമ്മയോട് പറഞ്ഞത്...