ബത്തേരി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം.
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ചു വയസുകാരനെ മർദ്ദിച്ച അച്ഛനെ പിടികൂടാനായില്ല. പ്രതി അയൽ സംസ്ഥനത്തേക്ക് കടന്നതായി സൂചനയെന്ന് പൊലീസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. മൂന്ന് ദിവസം മുൻപാണ് മൈസൂർ ഉദയഗിരി സ്വദേശിയായ അഞ്ചു വയസുകാരനെ അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം പൊള്ളിക്കുകയും ചെയ്തത്. വികൃതി കാണിച്ചതിനായിരുന്നു സുൽത്താൻ ബത്തേരിയിലെ വാടക വീട്ടിൽ വെച്ച് മകനോടുള്ള പിതാവിന്‍റെ ക്രൂരത.
ബത്തേരി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വയനാട്ടിൽ പെയിന്‍റിംഗ് തൊഴിൽ ചെയ്തിരുന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ട
അതേസമയം സംഭവത്തില്‍ കേസെടുത്ത ബാലവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേഥാവിയോട് റിപ്പോർട്ട് തേടി. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് ക്രൂര മര്‍ദ്ദനത്തിന്‍റെ വിവരം പുറത്തറിഞ്ഞത്. അഞ്ചു വയസുകാരന്‍റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേൽപ്പിച്ചിട്ടുണ്ട്. ആശുപത്രി അധികൃതര്‍ വിവരമറിയച്ചിതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്.
Read More : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, നിരവധിപ്പേർക്ക് പരിക്ക്
