കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.
കോഴിക്കോട് : വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിക്ക് പിന്നിൽ കാറിടിച്ചു
കൊല്ലം : കൊല്ലം പൂവൻപുഴയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ക്ലിൻസ് അലക്സാണ്ടറാണ് (23) മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. ക്ലിൻസ് ഉൾപ്പെടെ നാല് പേ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
അതേ സമയം കൊച്ചിയിൽ കഴിഞ്ഞ ദിവസവും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പെരുമ്പാവൂർ എം സി റോഡിൽ കീഴില്ലം സെന്‍റ് തോമസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. കാൽനടയാത്രക്കാരനായ കീഴില്ലം തലച്ചിറയിൽ സണ്ണി മരിച്ചു. അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയിൽപ്പെട്ടാണ് സണ്ണി മരിച്ചത്.


