ലഖ്നൗ: മകളെ ബലാത്സംഗം ചെയ്ത് ഒരാഴ്ചക്ക് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രതാപ്‍നഗറിലാണ് സംഭവം. കാട്ടിലേക്ക് വിറക് പെറുക്കാനായി മകളെ കൂട്ടിക്കൊണ്ടു പോയശേഷം കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു ബലാത്സംഗം. ആരോടും ഇതിനെക്കുറിച്ച് പറയരുതെന്ന് മകളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

എന്നാല്‍ പിതാവിന്‍റെ ക്രൂരകൃത്യത്തെകുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഭാര്യയേയും ഭീഷണിപ്പെടുത്തി. സഹോദരന്‍റെ സഹായത്തോടെ ഭാര്യ ഇയാള്‍ക്കെതിരെ  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ ബലാത്സംഗം ചെയ്തതിന് യുവാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 

ഇതിന് പിന്നാലെ സ്ഥലത്തുനിന്ന് മുങ്ങിയ ഇയാള്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി. യുവാവ് വീട്ടിലെത്തിയ വിവരം സഹോദരങ്ങള്‍  പൊലീസിനെ അറിയിക്കുകയായിരുന്നു.  എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും യുവാവ് ആത്മഹത്യ ചെയ്തിരുന്നു.