എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

മധുര: തമിഴ്‍നാട്ടില്‍ നാല് ദിവസം പ്രായമുള്ള നവജാതശിശുവിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുര, ഷോളവനത്തെ ദൈവമണി, ചിത്ര എന്ന ദമ്പതികളുടെ പെണ്‍കുഞ്ഞാണ് അച്ഛന്‍റെയും മുത്തശ്ശിയുടെയും ക്രൂരതയ്ക്ക് ഇരയായത്. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഇവര്‍ അസ്വസ്ഥരായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് പറഞ്ഞു. 

എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കുട്ടിയുടെ അമ്മ അടുത്തില്ലാത്ത സമയം നോക്കി എരിക്കിന്‍പാല്‍ കൊടുത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടി രോഗം ബാധിച്ച് മരിച്ചെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ പ്രദേശവാസികളാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പരിശോധിച്ച ശേഷം അച്ഛനെയും മുത്തശ്ശിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തമിഴ്‍നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പെണ്‍ ശിശുഹത്യയാണിത്.