കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ധനകാര്യ സ്ഥാപനമുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വായ്ക്കര സ്വദേശി അനിൽകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. സ്വന്തം സ്ഥാപനത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.