സംഭവത്തില്‍ അടുത്ത ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന ആറ് ഒഡീഷ സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാമനാഥപുരം: രാമേശ്വരത്തിന് സമീപം കടലില്‍ കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമി സംഘം ഇവരുടെ മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അടുത്ത ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന ആറ് ഒഡീഷ സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് നാല്‍പ്പത്തിയെട്ടുകാരിയായ യുവതി കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തിരച്ചില്‍ നടത്തി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടിന് സമീപം പകുതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടില്‍ ജോലിക്കാരായ ഒഡീഷക്കാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബലാത്സം​ഗക്കേസ്; ചാറ്റും ഫോട്ടോകളും കോടതിക്ക് നൽകി; ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധമെന്നും വിജയ്ബാബു

കൊച്ചി :ബാലാത്സം​ഗ പരാതിയിൽ(rape case) നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും(whatsap caht( ചിത്രങ്ങളും (photos)വിജയ് ബാബു (vijay babu)ഹൈക്കോടതിക്ക് കൈമാറി . ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 

2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. . പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 നു താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു

അതിനിടെ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുന്ന നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകൾ സമർപ്പിച്ചാലേ ഹർജി പരിഗണിക്കൂ എന്ന് സിംഗിൾ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകൾ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്‍റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടരുകയാണ്

അഞ്ച് വയസ്സുകാരിക്ക് ചോക്ലേറ്റ് നൽകി മുറിയിലെത്തിച്ച് ബലാത്സംഗം, സ്കൂൾ പ്യൂൺ അറസ്റ്റിൽ

പണക്കല്യാണം; കടം വീട്ടാന്‍ പെണ്‍കുട്ടികളെ പടുവൃദ്ധര്‍ക്ക് ഭാര്യയായി നല്‍കുന്ന ക്രൂരത!