ഹൈദരാബാദ്: പൊലീസ് ഓഫീസര്‍മാരെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിയില്‍ നിന്ന് പണം തട്ടിയ  അഞ്ച് പേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. കേസിലെ മുഖ്യപ്രതിയായ പൃഥ്വിരാജിന് വ്യവസായിയോടുണ്ടായിരുന്ന വിദ്വേഷമാണ് ഇത്തരമൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍. വ്യവസായിയുടെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന പൃഥ്വിരാജിന് ഇയാള്‍ ശമ്പളം നല്‍കിയില്ല. ഇതേതുടര്‍ന്ന് പൃഥ്വിരാജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. 

പ്രതികള്‍ ആന്‍റി കറപ്ഷന്‍ ബ്യൂറോ അധികൃതരെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തുമെന്നും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. 11 മൊബൈല്‍ ഫോണുകള്‍, രണ്ട് സ്വര്‍ണ്ണ ബ്രേസ്‍ലറ്റ്, മൂന്ന് സ്വര്‍ണ്ണ മോതിരങ്ങള്‍, ഒരു വെള്ളി മോതിരം, 20000 രൂപ, 11 ലാപ്പ്ടോപ്പ് എന്നിവ പ്രതികള്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും ഇവരെ ജുഡീഷ്യല്‍ കസ്റ്റഡ‍ിയില്‍വിട്ടുവെന്നും പൊലീസ് കമ്മീഷണര്‍ എ ആര്‍ ശ്രീനിവാസ് പറഞ്ഞു.