ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടി കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

ബിന പട്ടണത്തില്‍ താമസിച്ചിരുന്ന മനോഹര്‍ അഹിര്‍വാര്‍, സഞ്ജീവ് അഹിര്‍വാര്‍ എന്നീ സഹോദരങ്ങളാണ് രണ്ടടി ഭൂമിക്ക് വേണ്ടി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.

സഞ്ജീവ് അഹിര്‍വാറും അദ്ദേഹത്തിന്റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളുമാണ് വെടിയേറ്റ് മരിച്ചത്. എന്നാല്‍ മനോഹര്‍ അഹിര്‍വാറിന്റെ ഭാര്യയും മക്കളും വീടിനുള്ളില്‍ കയറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടു. മനോഹര്‍ അഹിര്‍വാറിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് അയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്തു.