സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ അസം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ടുള്ള അസം പൊലീസ് ട്വീറ്റും ചെയ്തിരുന്നു

യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത അഞ്ച് പേര്‍ അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ അസം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ടുള്ള അസം പൊലീസ് ട്വീറ്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയിലെ അഞ്ച് പേരെ കര്‍ണാടകയിലെ ബെംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ചരുടെ കൂടെയുള്ള മറ്റൊരു വനിതയെ അടക്കമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സാമ്പത്തിക ഇടപാടിനേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പീഡനത്തിനിരയായ യുവതിയും അക്രമികളുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിശദമായതെന്ന് ബെംഗളുരുവിലെ രാമമൂര്‍ത്തി നഗര്‍ പൊലീസ് വിശദമാക്കി.

Scroll to load tweet…

ബലാത്സംഗത്തിനും അക്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനുഷ്യക്കടത്തിന്‍റെ ഭാഗമായി എത്തിയതാണ് പീഡനത്തിനിരയായ യുവതിയെന്നാണ് പൊലീസ് നിഗമനം. യുവതിയെ ശാരീരികമായി അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona