സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തി.

നിലമ്പൂര്‍: മലപ്പുറം ജില്ലയില്‍ ദളിത് വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിൽ കരുളായിക്കടുത്ത് പുള്ളിയിൽ വടക്കോട്ടിൽ ഹരീഷ് (28), സഹോദരൻ പുള്ളിയിൽ വടക്കോട്ടിൽ ഗിരീഷ് (25), മമ്പാട് വടപുറം ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട് ഓട്ടുപ്പാറ ദിൽജിത് (22) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു.

നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാം, പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ നവീൻ ഷാജ്, എ എസ് ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More : അവിഹിത ബന്ധം ചോദ്യം ചെയ്തു, 'പോയി ചാവാന്‍' മറുപടി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍