Asianet News MalayalamAsianet News Malayalam

വാക്കേറ്റം 'വയലന്‍റ് ' ആയി; കൊച്ചിയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് പൊക്കി

കഴിഞ്ഞ മാസം അർദ്ധരാത്രി വാഴക്കുളം നയനാ ബാറിന്‍റെ സമീപത്ത് വച്ച് വാഴക്കുളം സ്വദേശികളായ അഖിൽ, പ്രസാദ്, സിജു എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

five youths arrested for murder attempt in kochi
Author
First Published Oct 7, 2022, 4:16 PM IST

കൊച്ചി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ. എനാനല്ലൂര്‍ കടുക്കാച്ചിറ വീട്ടില്‍ സുധീഷ് (22), മൂവാറ്റുപുഴ ആനിക്കാട് മേപ്പുറത്ത് വീട്ടില്‍ അമല്‍ ഷാജി (24), മഞ്ഞളൂർ വീരപ്പന്‍ കോളനി ഭാഗത്ത് ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (22), എനാനല്ലൂര്‍ ചീരക്കുഴി പീടിക കുറുമ്പലത്ത് വീട്ടില്‍ പ്രവീണ്‍ (27), കരിങ്കുന്നം പഴയമറ്റം അമ്പലംപടി ഭാഗത്ത് പൊട്ടന്‍പ്ലാവില്‍ വീട്ടില്‍ ആല്‍വിന്‍ (24) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

മൂന്നാര്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം അർദ്ധരാത്രി വാഴക്കുളം നയനാ ബാറിന്‍റെ സമീപത്ത് വച്ച് വാഴക്കുളം സ്വദേശികളായ അഖിൽ, പ്രസാദ്, സിജു എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായവരും, പ്രതികൾ രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവര്‍ സംഘം ചേർന്ന് വടിവാൾ, കമ്പിവടി മുതലായവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

കേസിലെ നാലാം പ്രതി ആവോലി സ്വദേശി റോഷനെ പൊലീസ് അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ മാട്ടുപ്പെട്ടിക്ക് സമീപമുള്ള വീദൂരഗ്രാമത്തില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ടവർ കൊലപാതകശ്രമം, മയക്ക് മരുന്ന് വില്പന, ഉപയോഗം, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അനേകം കേസുകളിലെ പ്രതികളാണ്. 

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. കുറ്റകൃത്യങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായും ഇവരെ കസ്റ്റഡിയില്‍ വാങ്ങും പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എച്ച്.സമീഷ്, വാഴക്കുളം പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.കെ.മനോജ്, ക്രൈം സ്ക്വാഡ് എസ് ഐ രാജേഷ്, എ.എസ്.ഐ മാരായ ഷിബു ജോസ്, ജയകുമാര്‍, എസ്.സി.പി.ഒ റെജി തങ്കപ്പന്‍ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്.

Read More :  നിരവധി കേസുകളില്‍ പ്രതികള്‍; കൊല്ലത്ത് രണ്ട് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി

Follow Us:
Download App:
  • android
  • ios