വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ്  വാറ്റു കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്. 

കൊച്ചി: കോതമംഗലത്ത് ഫ്ലാറ്റ് സമുച്ചയത്തിൻറെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം, മലയൻകീഴ് സ്വദേശി തുരുത്തേൽ ജോണി, മാലിപ്പാറ സ്വദേശി പുത്തൻപുരയ്ക്കൽ ബേസിൽ, കുടമുണ്ട സ്വദേശി പരുത്തിമാലി അനീഷ് എന്നിവരാണ് പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരുടെ പക്കൽ നിന്നും ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ ജോണി. മറ്റു പ്രതികളായ ബേസിലും, അനീഷും ജോമിയുടെ സുഹൃത്തുക്കളാണ്. വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂന്നുനില ഫ്ലാറ്റിന് മുകളിലെ വാറ്റു കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്.