മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി.

തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷ് (32)നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ ഇയാള്‍ വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പൂവാര്‍ സി.ഐ എസ്.ബി പ്രവീണ്‍, എസ്.ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതായും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായും പൂവാര്‍ പൊലീസ് അറിയിച്ചു. 

അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്

YouTube video player