ബെംഗളൂരു: കർണാടകത്തിലെ കെആർ പേട്ടിൽ ബിജെപി സ്ഥാനാർത്ഥിയും വിമത എംഎൽഎയുമായ നാരായൺ ഗൗഡക്ക് നേരെ ചെരിപ്പേറ്. നാമനിർദേശപത്രിക നൽകാനെത്തിയപ്പോഴാണ് ജെഡിഎസ് പ്രവർത്തകർ ഗൗഡയെ ചെരിപ്പെറിഞ്ഞത്. കെആർ പേട്ടിൽ നിന്ന് ജെഡിഎസ് സ്ഥാനാർത്ഥിയായാണ് കഴിഞ്ഞ വർഷം നാരായൺ ഗൗഡ ജയിച്ചത്. ജെഡിഎസിന്‍റെ സംസ്കാരമാണ് ഇതെന്നായിരുന്നു ചെരിപ്പേറിനെക്കുറിച്ച് ഗൗഡയുടെ പ്രതികരണം.