തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ്സ് സ്വദേശിനി സരോജിനി ജപ് കെൻ ആണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ഇവർ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു