ദുരൂഹ സാഹചര്യത്തിൽ റോഡരുകിൽ രണ്ട് ദിവസങ്ങളായി കാർ നിർത്തിയിട്ടിരുന്നത് നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ കാർ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ 

താനൂര്‍: മലപ്പുറം താനൂരിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ദുരൂഹ സാഹചര്യത്തിൽ റോഡരുകിൽ രണ്ട് ദിവസങ്ങളായി കാർ നിർത്തിയിട്ടിരുന്നത് നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. കെ എല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവ കണ്ടെടുത്തത്. 

ആയുധങ്ങളും, വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ കാർ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിൽ അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.