കൊച്ചി: വരാപ്പുഴ പീഡന കേസിൽ മുഖ്യ പ്രതി ശോഭ ജോൺ അടക്കം നാല് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതികളെ വിട്ടയച്ചത്. ശോഭ ജോണിന് പുറമെ ശാസ്തമംഗലം സ്വദേശി അനിൽ കുമാർ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 

ഒരു ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകി, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശോഭാ ജോൺ അനാശാസ്യ പ്രവർത്തനത്തിനായി കൊണ്ടുപോയെന്നായിരുന്നു കേസ്. 2011ൽ കാസർകോട് റെയിൽവെ സ്റ്റേഷനിവെച്ചായിരുന്നു പണം കൈപ്പറ്റിയത്. എന്നാൽ, വിചാരണ വേളയിൽ സാക്ഷികൾ മൊഴിമാറ്റിയതോടെ കേസ് ദുബലമാകുകയായിരുന്നു.