കഠിനംകുളം: മുണ്ടൻചിറയിൽ സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പൊലീസ് പിടിയിലായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്.  പുത്തൻപാലം സ്വദേശി പ്രദീപ് , തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് വിഷ്ണു തൗഫീഖ് എന്നിവരെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുണ്ടൻചിറ സ്വദേശികളായ ജോയ്, ശിവരഞ്ചിനി, ജോയ്, ഷിബു എന്നിവരെ ഇവർ വെട്ടി പരിക്കേൽപിച്ചത്. ഇരുവിഭാഗക്കാരും തമ്മിൽ രണ്ടു ദിവസം മുൻപ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ ആയിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമം. 

അഞ്ചംഗ സംഘമായിരുന്നു ഇവരെ ആക്രമിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഠിനംകുളം പോലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും കഠിനംകുളം ഇൻസ്പെക്ടർ പറഞ്ഞു. വെട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുരകയാണ്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.