മലമാനിനെ വേട്ടയാടി കൊന്ന കേസിൽ കോഴിക്കോട് നാല് പേർ അറസ്റ്റിൽ
വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടി
കോഴിക്കോട്: താമരശേരി റേഞ്ചിലെ മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരൻ, മഹേഷ്, ബാബു എന്നിവർ അറസ്റ്റിലായി. കേസിൽ അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടി.