കുട്ടികളുടെ നന്ഗന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. ഇത്തരം വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍കൂടി പിടിയില്‍. പൊലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നാല് പേര്‍ പിടിയിലായത്. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

പരിശോധനയില്‍ കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. കുട്ടികളുടെ നന്ഗന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. ഇത്തരം വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെയും അത് കാണുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് നടപടി.