സമീപവാസികളായ സുനിൽ, അജയ്, അനിൽ, ദേവരാജ് എന്നിവരാണ് മധു കുമാറിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരു: വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഉടമയെ കുത്തി പരുക്കേല്‍പ്പിച്ചു. ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഢചീമനഹള്ളി ഗ്രാമത്തിലെ മധു കുമാര്‍ എന്ന 34 കാരനെയാണ് ഒരു സംഘം യുവാക്കള്‍ കുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മധു കുമാര്‍ ആക്രമണത്തിനിരയായത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമീപവാസികളായ സുനിൽ, അജയ്, അനിൽ, ദേവരാജ് എന്നിവരാണ് മധു കുമാറിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മധു കുമാറിന്റെ വളര്‍ത്തുനായയുടെ കുരയെ ചൊല്ലി ഇരുസംഘങ്ങളും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കമുണ്ടായിരുന്നു. തിങ്കളാഴ്ചയും നായയുടെ അസഹനീയമായ കുരയെ കുറിച്ച് യുവാക്കളും മധു കുമാറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മധുകുമാറിന് നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പരുക്കേറ്റു. മധു കുമാറിന്റെ വയറില്‍ കുത്തിയ ശേഷം യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും വിശ്വനാഥപുര പൊലീസ് അറിയിച്ചു. 

ഗാസയില്‍ ഹമാസിന്റെ ടണലുകളിലേക്ക് കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി ഇസ്രയേല്‍ സൈന്യം

YouTube video player