നോയിഡ: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തുക്കള്‍ യുവാവിനെ കൊന്നു. ഉത്തര്‍പ്രദേശിലെ  നോയിഡയിലാണ് സംഭവം. പ്രതികളായ പ്രശാന്ത്,അഖില്‍,ഗൗരവ്,വരുണ്‍ എന്നിവരെ പൊലീസ് പിടികൂടി. പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ യുവാവിന് നല്‍കാനുണ്ടായിരുന്നത്. മേയ് 15 ന്  രാത്രി പണം നല്‍കാമെന്ന് പറഞ്ഞ് മോഹിത്തിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന്  വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ മൃതദേഹം തള്ളി.

പിറ്റേദിവസം രാവിലെ മോഹിത്തിന്‍റെ വീട്ടിലെത്തിയ പ്രതികള്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു. ഇതിനിടെമോഹിത്തിനെ കാണുന്നില്ലെന്ന് പറഞ്ഞ്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോഹിത്തിനെ കാണാതായതില്‍ യുവാക്കള്‍ക്ക് പങ്കുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.യുവാക്കള്‍ മോഹിത്തിന്  പണം നല്‍കാനുള്ള കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു.  ചോദ്യം ചെയ്യലില്‍ യുവാക്കള്‍ കുറ്റം സമ്മതിച്ചു