കാസോർകോട്: പൈവൈളിഗെ പഞ്ചായത്തിലെ കന്യാലയിൽ കൂട്ട കൊലപാതകം. കുടുംബവഴക്കിനെത്തുടർന്ന് യുവാവ് മാതൃസഹദോരിയും അമ്മാവന്മാരുമുൾപ്പെടെ നാല് പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു. യുവാവിന് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസിന‍്റെ പ്രാഥമിക നിഗമനം.

വൈകീട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കന്യാല സ്വദേശിയായ ഉദയൻ സ്വന്തം വീട്ടിൽ വച്ച് മാതൃസഹോദരിയും അമ്മാവന്മാരുമുൾപ്പെടെ കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നു. ദേവകി സദാശിവ,വിട്‌ല, ,ബാബു, എന്നിവരാണ് കൊല്ലപ്പെട്ടത്. നാൽപ്പത് വയസുകാരൻ ഉദയനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിപ്പു. 

അമ്മാവനുമായുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥധമിക നിഗമനം. ഒരേ വീട്ടിലായിരുന്നു എല്ലാവരും താമസം. അമ്മാവനുമയി സംഘർഷം ഉണ്ടായതിനെ തു‍ടർന്ന് ഉദയയന്‍റെ അമ്മ ഓടി രക്ഷപ്പെട്ടു.

തുടർന്നായിരുന്നു കൂട്ടക്കൊലപാതകം. അൻപത് മുതൽ എഴുപത് വയസ് വരെ പ്രയാമുള്ളവരാണ് മരിച്ചത് പ്രതികക്ക് മറ്റ് സഹായങ്ങളൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് പറയന്നത്. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കും.