ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ്, കല്ലമ്പലം സ്വദേശി അൽ അമീൻ എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ്, കല്ലമ്പലം സ്വദേശി അൽ അമീൻ എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍
വയനാട്: കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക മാണ്ഡ്യ സ്വദേശിയായ ഗിരീഷിനെയാണ് ബെംഗളൂരൂവിൽ വെച്ച് വയനാട് സൈബർ ക്രൈം പൊലീസ് സംഘം പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്തു. പിന്നീട് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് സൈബർ ക്രൈം പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. ബെംഗളൂരൂവിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
മാനന്തവാടി : പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest). മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
