എറണാകുളം: വ്യവസായിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. വൈറ്റില സ്വദേശി പ്രശാന്ത് നെല്‍സണെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഇഎസ് ഗ്ലോബല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ ശ്രീകുമാറില്‍ നിന്നും പല തവണയായി ഒരു കോടി രൂപ പ്രശാന്ത് വാങ്ങിയിരുന്നു. 

കൊച്ചി നേവല്‍ ബേസില്‍ എല്‍ഗ മറൈന്‍ സര്‍വീസ് എന്ന സ്ഥാപനം തനിക്കുണ്ടെന്നും ഇവിടെ നിന്ന് മറൈന്‍ സാമഗ്രികള്‍ നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായതോടെ ശ്രീകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് നെല്‍സണ്‍ പിടിയിലായത്.