Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചു; ഫോണില്‍ വീഡിയോ ചിത്രീകരിച്ച് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നാലുസുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ  മാനസികമായി പീഡിപ്പിക്കുകയാണെന്നും മനോവിഷമം താങ്ങാനാവാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യയ്ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നു

friends harassed law student commit suicide after shooting video
Author
Noida, First Published Jul 14, 2019, 9:07 AM IST

നോയിഡ: സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുമ്പ്  മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ സുഹൃത്തുക്കളുടെ ഉപദ്രവമാണ് മരണകാരണമെന്ന്  യുവാവ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

ശാസ്ത്രി നഗര്‍ റോഡിലാണ് 20-കാരനായ വിപിന്‍ വര്‍മ ആത്മഹത്യ ചെയ്തത്. ജൂലൈ 11-നാണ് മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി വിപിന്‍ വര്‍മയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് വിപിന്‍ ആത്മഹത്യ ചെയ്തത്.

ജൂണ്‍ 14 മുതല്‍ നാലുസുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ  മാനസികമായി പീഡിപ്പിക്കുകയാണെന്നും മനോവിഷമം താങ്ങാനാവാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യയ്ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നു. വീട്ടുകാരെത്തി ഉടന്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Follow Us:
Download App:
  • android
  • ios