Asianet News MalayalamAsianet News Malayalam

ദില്ലിയിൽ നാലം​ഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിലായതായി പൊലീസ്

സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി ദില്ലി പോലീസ് അറിയിച്ചു.

gang of four hacked young man to death in Delhi sts
Author
First Published Nov 10, 2023, 3:42 PM IST

ദില്ലി:  ദില്ലിയിൽ നാലംഗസംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി. ഗോവിന്ദ്പുരി സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. ആസാദിന്റെ സഹോദരങ്ങളായ ഇർഷാദ്, സദ്ദാബ് എന്നിവർക്കും വെട്ടേറ്റു. ബുധനാഴ്ച്ച രാത്രി ഗോവിന്ദ്പുരിയിലെ മച്ചിലി മാർക്കറ്റിനു സമീപമായിരുന്നു സംഭവം. രാത്രി 9.30 ന് ശിവം എന്നയാളെ ആസാദും സഹോദരങ്ങളും മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ശിവയുടെ സുഹൃത്തുക്കൾ ആസാദിനെയും  സഹോദരങ്ങളെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മറ്റു രണ്ടുപേരെ സാരമായ പരിക്കുകളോടെ ദില്ലി മദൻ മോഹൻ മാളവ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി ദില്ലി പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios