ജയ്പൂര്‍: വിറകു ശേഖരിക്കാനായി പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ഛാറ്റര്‍ഖറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കേസ് എടുത്തു. ആരിഫ്, ദിനേഷ്, ബാന്‍ലാരി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. 

മേയ് 15 നാണ് സംഭവം നടന്നതെന്നും മേയ് 18 ന് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി പരാതി നല്‍കുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ തയ്യാറാക്കിയതായും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതായും പൊലീസ് വ്യക്തമാക്കി.