വയനാട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന സ്വകാര്യ ആംബുലൻസിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ആംബുലൻസിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.