സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാർ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.

കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോർട്ട് കൊച്ചിയില്‍വച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവർത്തിക്കുന്ന ബാംഗ്ലൂർ സ്വദേശി വിശാല്‍ വർമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാർ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.