Asianet News MalayalamAsianet News Malayalam

ട്രെയിന്‍ പശുവിനെ ഇടിച്ചു; ലോക്കോ പൈലറ്റിനെ അധിക്ഷേപിച്ച് ഗോ രക്ഷകര്‍

ലോക്കോ പൈലറ്റ് മന:പൂര്‍വം പശുവിനെ ഇടിക്കുകയായിരുന്നുവെന്നാരോപിച്ച് യാത്രക്കാരിലെ ഒരു സംഘം ലോക്കോ പൈലറ്റിന് നേരെ തിരിയുകയായിരുന്നു.

gau rakshak assaults train driver as train hits cow accidentally
Author
Mehsana, First Published Jul 9, 2019, 10:40 AM IST

അഹമ്മദാബാദ്: ട്രെയിന്‍ പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ഗോ രക്ഷകര്‍ ലോക്കോ പൈലറ്റിനെ അപമാനിച്ചു. ഗുജറാത്തിലെ മെഹ്സാനയിലാണ് സംഭവം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ശനിയാഴ്ച ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിച്ചത്. അപകടത്തില്‍ പശു ചത്തു. എന്നാല്‍, ലോക്കോ പൈലറ്റ് മന:പൂര്‍വം പശുവിനെ ഇടിക്കുകയായിരുന്നുവെന്നാരോപിച്ച് യാത്രക്കാരിലെ ഒരു സംഘം ലോക്കോ പൈലറ്റിന് നേരെ തിരിയുകയായിരുന്നു. ലോക്കോ പൈലറ്റ് ജിഎ ഝാല എന്നയാളെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. 

സംഭവ സ്ഥലത്ത് 150ഓളം ഗോരക്ഷകര്‍ എത്തുകയും ലോക്കോ പൈലറ്റിനെ അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് മറ്റ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴും അധിക്ഷേപം തുടര്‍ന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് ലോക്കോ പൈലറ്റ് പരാതിയില്‍ ഗുജറാത്ത് റെയില്‍വേ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ചത്ത പശുവിനെ ട്രാക്കില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും ഗോരക്ഷകര്‍ ഭീഷണി മുഴക്കിയതായി പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios