ഭോപ്പാല്‍: 12 വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പരിചയപ്പെട്ട മൂന്ന് പേരാണ് ഇവളെ ആക്രമിച്ചത്. 

പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ  തുടര്‍ന്നും ബലാത്‌സംഗം ചെയ്തത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പബ്ജി കളിക്കുന്നതിനിടെയാണ് ഇവര്‍ പെണ്‍കുട്ടിയുമായി അടുത്തത്. 

പെണ്‍കുട്ടിയെ പല നുണകള്‍ പറഞ്ഞ് റംഭ നഗറിലെത്തിക്കുകയും അവിടെ വച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. 
പിന്നീട് ഈ ദൃശ്യങ്ങള്‍ വച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണയായി മൂവരും കുട്ടിയെ ആക്രമിച്ചു. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.