ലക്നൌ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ പൊലീസുകാരന്‍ പീഡിപ്പിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തിട്ടില്ല. പ്രതിയായ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. അമിത്തിനെ സസ്പെന്‍ഡ് ചെയ്തതായും യുപി പൊലീസ് അറിയിച്ചു.

അന്വേഷണത്തിന് ഉന്നതസംഘത്തെയും നിയോഗിച്ചു. യുവതിയെ ആറുമാസത്തോളം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായതിന് പിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.