മുംബൈ: വള വാങ്ങി നല്‍കാത്തതിന് വീട്ടുകാരുടെ കണ്‍മുമ്പില്‍ പെണ്‍കുട്ടി ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതില്‍ മനംനൊന്ത അമ്മ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി. മുംബൈയിലെ ഓഷിവര മേഖലയിലെ  ലോഖന്ദ്വാല മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 

ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുമ്പില്‍ വെച്ച് പെണ്‍കുട്ടി ഫിനോയില്‍ കുടിച്ചു.  പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വിശദമാക്കി. 

Read More: ആറ്റിങ്ങലിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു